മലപ്പുറം • സഹകരണ ബാങ്കുകളുടെ പ്രതിസന്ധി നേരിടാന്‍ സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്‍ലിം ലീഗ്. ഒറ്റക്കെട്ടായ പ്രക്ഷോഭമാണ് ആവശ്യമെന്ന് മുതിര്‍ന്ന ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ ആവശ്യത്തില്‍ രാഷ്ട്രീയം മറന്ന് ഒരുമിച്ചുനില്‍ക്കണം. ഇക്കാര്യം തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തില്‍ യോജിച്ച സമരങ്ങളാണ് ആവശ്യമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിപിഎമ്മിന്‍റെ പ്രക്ഷോഭവുമായി സഹകരിക്കണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നാണ് കഴിഞ്ഞ ദിവസം മജീദ് പറഞ്ഞത്.