ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളെ എന്‍.ഐ.എ വേട്ടയാടുകയാണെന്ന് മുസ്ലിം ലീഗ് പ്രമേയം. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ക്രൂരവിനോദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ലീഗ് പ്രമേയം പറയുന്നു. സക്കീര്‍ നായിക്കിനെതിരായ നടപടി നീതീകരിക്കാനാവുന്നതല്ലെന്നും വിദ്വേഷ പ്രസംഗം നടത്തുന്ന മറ്റ് ചിലര്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്‍.ഐ.എ തയ്യറാകുന്നില്ലെന്നും പ്രമേയത്തില്‍ പറയുന്നു.ഡല്‍ഹിയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിലേറ്റിലാണ് പ്രമേയം പാസാക്കിയത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ പ്രമേയത്തില്‍ പരാമര്‍ശങ്ങളുണ്ട്.