കോഴിക്കോട്: മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയാണെന്ന മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ്. മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് എതിരായാണ് ലീഗ് രംഗത്തു വന്നത്. വര്‍ഗീയ വിഷം പൂണ്ട പ്രസ്താവന നടത്തിയ കടകം പള്ളി രാജി വയ്ക്കണമെന്ന് ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. കടകംപള്ളി സുരേന്ദ്രന് പറഞ്ഞത് സിപിഎം നയമാണോ എന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ കോഴിക്കോട് പറഞ്ഞു.