വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ന്നതിനെക്കുറിച്ച്‌ പരിശോധിക്കുമെന്ന് മുസ്ലിം ലീഗ്

167

മലപ്പുറം : വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ന്നതിനെക്കുറിച്ച്‌ പരിശോധിക്കുമെന്ന് മുസ്ലിം ലീഗ്. തങ്ങള്‍ക്ക് നഷ്ടപ്പെട്ടത് നിഷ്പക്ഷ വോട്ടുകളാണെന്നും വോട്ട് കുറഞ്ഞതിനു പിന്നിലെ കാരണങ്ങള്‍ പരിശോധിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വേങ്ങരയില്‍ ലീഗിന് പ്രതീക്ഷിച്ച ഭൂരിപക്ഷമല്ല ലഭിച്ചത്. വലിയ തോതില്‍ വോട്ട് കുറഞ്ഞു. ഇതിന്‍റെ കാരണം മലപ്പുറം ജില്ലാ കമ്മിറ്റി പരിശോധിക്കും. വോട്ട് ചോര്‍ന്നിട്ടുണ്ടോ എന്ന കാര്യവും അവര്‍ പരിശോധിക്കും- കുഞ്ഞാലിക്കുട്ടി പറഞ്ഞു. 23310 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉപതിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ വിജയിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ മത്സരിച്ച്‌ വിജയിച്ച പി.കെ കുഞ്ഞാലിക്കുട്ടിക്ക് 38000 ത്തിലധികം ഭൂരിപക്ഷമുണ്ടായിരുന്നു. അതേസമയം, ഉപതിരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫ് സര്‍ക്കാരിനും ബിജെപിക്കുമേറ്റ തിരിച്ചടിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

NO COMMENTS