കാസറഗോഡ് :സംസ്ഥാന സർക്കാരിന്റെ പ്രവാസി ദ്രോഹ നടപടിയിൽ പ്രതിക്ഷേധിച്ചും നിയമസഭ സാമാജികരുടെ സെക്രട്ടറിയേറ്റ് ധർണയ്ക്കും മുസ്ലിം ലീഗ് ഉപ്പള മംഗൽപാടി പഞ്ചായത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു .
സംസ്ഥാന വ്യാപകമായി വാർഡുകളിൽ നടക്കുന്ന പ്രതിഷേധ സംഗമ ത്തിൽ മംഗൽപാടി പഞ്ചായത്ത് തല ഉത്ഘാടനം ഉപ്പള സി എച് സൗദത്തിന്റെ പരിസരത്ത് വച്ചു മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് അബ്ബാസ് ഓണന്ത ഉത്ഘാടനം ചെയ്തു .
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പിഎം സലീം അധ്യക്ഷത വഹിച്ചു, എം കെ അലി മാസ്റ്റർ, പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് ഷാഊൽ ഹമീദ്, യൂത്ത് ലീഗ് നേതാക്കളായ ഗോൾഡൻ റഹ്മാൻ, ബിഎം മുസ്‌തഫ,മെമ്പർ മുഹമ്മദ്, പി വൈ, ആസിഫ്,മുഫാസി കോട്ട, നമീസ് പ്രവാസി ലീഗ് നേതാക്കളായ മാദരി അബ്ദുല്ല, ഇബ്രാഹിം ഹാജി, പള്ളം റഹിം അബ്സൽ എന്നിവർ സംബന്ധിച്ചു