മുസ്ലിം ലീഗിന്റെ യഥാർത്ഥ സന്ദേശവും ചരിത്രവും യുവ തലമുറ പഠിക്കണം : ഹനീഫ് ചള്ളങ്കയം

318

അബു ദാബി : മുസ്ലിം ലീഗിന്റെ യഥാർത്ഥ സന്ദേശവും ചരിത്രവും കെ എം സി സി പ്രവർത്തകരായ യുവ തലമുറ പഠിക്കണമെന്നും നവമാധ്യമങ്ങളിൽ പ്രസ്ഥാനത്തിന് മുതൽ കൂട്ടാവുന്ന വിധത്തിൽ കൈകാര്യം ചെയ്യാൻ പരിശീലിക്കണമെന്നും അബു ദാബി കാസറഗോഡ് ജില്ലാ കെ എം സി സി സെക്രട്ടറി ഹനീഫ് ചള്ളങ്കയം പ്രസ്താവിച്ചു .

കുമ്പള പഞ്ചായത്ത് കെ എം സി സി ഇസ്‌ലാമിക് സെന്ററിൽ സംഘടിപ്പിച്ച പ്രവത്തന കൺവെഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ആസന്നമായ നിയമ സഭ തെരെഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ പുതുതായി വോട്ടർമാരെ ചേർക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഹുസൈൻ ആരിക്കാടി അദ്ധ്യക്ഷത വഹിച്ചു . ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ , മണ്ഡലം ഭാരവാഹികളയായ ഉമ്പു ഹാജി പെർള , ഇസ്മായിൽ മുഗളി ,ഖാലിദ് ബംബ്രാണ , സിദ്ദിഖ് ആരിക്കാടി സ്പീഡ് കമ്പ്യൂട്ടർ , ഇന്ത്യൻ ഇസ്ലാമിക് സെന്റര് സ്പോർട്സ് സെക്രട്ടറി മുജീബ് മൊഗ്രാൽ ,ഷാജഹാൻ മൊഗ്രാൽ,തുടങ്ങിയവർ സംസാരിച്ചു , അബ്ദുൽ കാദർ ഹാജി ബംബ്രാണ ,മുഹമ്മദ് അൻസാരി , അബ്ദുള്‍ റഹിമാന്‍ വളപ്പ് ബംബ്രാണ, നസീര്‍ കക്കളം ബംബ്രാണ, ഇബ്രാഹിം ആരിക്കാടി , ഹസന്‍ അല്‍താഫ് , ഹുസ്സൈന്‍ അല്‍താഫ് ആരികാടി, അബൂബക്കര്‍ സിദ്ദിഖ് ബദിരിയ നഗര്‍, അബൂബക്കര്‍ സിദ്ദിഖ് പട്ട ബംബ്രാണ, അഷ്‌റഫ് പെർവാഡ് , ലത്തീഫ് ഈറോഡി , സവാദ് ബന്ദിയോട് തുടങ്ങിയവർ സംബന്ധിച്ചു , അലി ആരിക്കാടി സ്വാഗതവും സുനൈഫ് പേരാൽ നന്ദിയും പറഞ്ഞു .

NO COMMENTS