മുസ്​ലിംലീഗ്​ നേതാവ് കെ.പി.എ മജീദ് സ്ഥാനാർത്ഥിത്വം ​ പിന്‍വലിക്കുക – ​പ്രവർത്തകർ പാണക്കാട്ടേയ്ക്ക്

59

മലപ്പുറം: തിരൂരങ്ങാടി നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച മുതിര്‍ന്ന ​മുസ്​ലിംലീഗ്​ േനതാവ്​ കെ.പി.എ മജീദിനെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്​ മുസ്​ലിംലീഗ്​ പ്രവര്‍ത്തര്‍ പാണക്കാടെത്തി. തിരൂരങ്ങാടിക്കാരന്‍ തന്നെയായ പി.എം.എ സലാമിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ്​ ലീഗ്​ പ്രവര്‍ത്തകരുടെ ആവശ്യം. കെ.പി.എ മജീദിന്​ വേണമെങ്കില്‍ അദ്ദേഹത്തിന്‍റെ ജന്മനാടായ മങ്കടിയിലോ സമീപ പ്രദേശങ്ങളിലോ മത്സരിക്കാമെന്നും തിരൂരങ്ങാടിയില്‍ വേണ്ടെന്നുമാണ്​ ലീഗ്​ പ്രവര്‍ത്തകരുടെ വാദം.

2004ല്‍ ലീഗിന്‍റെ ഉരുക്കുകോട്ടയായ മഞ്ചേരി ലോക്​സഭ മണ്ഡലത്തില്‍ പരാജയപ്പെട്ട ശേഷം കെ.പി.എ മജീദ്​ ഇതാദ്യമായാണ്​ മത്സരരംഗത്തേക്കിറങ്ങുന്നത്​. സി.പി.ഐയുടെ അജിത്​ ​​കൊളാടിയാണ്​ മണ്ഡലത്തില്‍ എല്‍.ഡി.എഫ്​ സ്ഥാനാര്‍ഥി.പ്രാദേശിക ഭാരവാഹികളടക്കമുള്ളവരാണ്​ പ്രതിഷേധവുമായി രംഗത്തെത്തിയത്​. മജീദിനെ തോല്‍പ്പിക്കുമെന്നും ലീഗ്​ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ്​ നല്‍കുന്നു.

NO COMMENTS