കോഴിക്കോട്: കുറ്റ്യാടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ലീഗ് ഓഫീസിനു നേരെ ബോംബേറ്. ഇന്നു പുലര്‍ച്ചയോടെയാണ് ബോംബേറ്. നടന്നത്. ആക്രമണത്തില്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. നിരവധി ദിവസമായി സംഘര്‍ഷം തുടരുന്ന മേഖലയാണ് കുറ്റ്യാടി. സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.രണ്ട് ദിവസം മുന്‍പും കുറ്റ്യാടി തിരുവള്ളൂരിലും ലീഗ് ഓഫീസിന് നേരെ ബോംബേറ് ഉണ്ടായിരുന്നു.