ഉപ്പള : അഞ്ചു മാസങ്ങൾക്ക് മുമ്പ് രാത്രി പതിനൊന്നു മണിക്ക് മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുസ്‌തഫയ്ക്ക് നേരെ ഉപ്പള ടൗൺ മധ്യത്തിൽ വച്ച് വധ ശ്രമം നടന്നിരുന്നതായും സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിക്ഷേധിച്ചാണ് മുസ്ലിം ലീഗ് പ്രത്യക്ഷ സമരത്തിൽ തയാറെടുക്കുന്ന തെന്നും മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് പിഎം സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തത്
സംഭവത്തിന് ദൃസാക്ഷികൾ ഏറെ ഉണ്ടായിട്ടും പ്രതികളെ പിടികൂടാൻ പറ്റാത്തത് പോലീസിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു .ഗുരുതരമായി പരിക്കേറ്റ മുസ്‌തഫ ആക്രമണത്തിന് ശേഷം മാസങ്ങളോളം ആശുപത്രിയിൽ തീവ്ര പരിചരണത്തി ലായിരുന്നുവെന്നും അധികാരികളുടെ ശ്രദ്ധയിൽ പെടുത്തു ന്നതിന് പിഎം സലീം, ഗോൾഡൻ മൂസക്കുഞ്ഞി, എംകെ അലി മാസ്റ്റർ എന്നിവരെ പാർട്ടി ചുമതല പ്പെടുത്തുകയും ചെയ്തു .
പിഎം സലീം അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ടി എ മൂസ ഉത്ഘാടനം ചെയ്തു, എം സി കമറുദ്ദിൻ എം ൽ എ ചർച്ചക് മറുപടി പറഞ്ഞു, ഗോൾഡൻ മൂസക്കുഞ്ഞി സ്വഗതം പറഞ്ഞു, മണ്ഡലം വൈസ് പ്രസിഡന്റ് അബ്ബാസ് ഓണന്ത, പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ്, സീനിയർ വൈസ് പ്രസിഡന്റ് മാളിക അബ്ദുള്ള, എം ബി യൂസഫ് ബന്ദിയോട്, അഷ്‌റഫ് സിറ്റിസൺ, എം കെ അലി, മാസ്റ്റർ, മുസ്‌തഫ ഉപ്പള, ഉമർ രാജാബ്, ഉമർ, മക്ബൂൽ ഭായ്, അസീം മണിമുണ്ട, ഹനീഫ് ഗോൾഡ് കിങ്, അബു തമാം, അബ്ദുള്ള മതേരി, റൈഷാദ്, സംസാരിച്ചു