പ്രിയങ്കാഗാന്ധി രാമക്ഷേത്ര പൂജയെ സ്വാഗതം ചെയ്ത വിഷയം – ഇന്ന് രാവിലെ 11 ന് പാണക്കാട്ട് അടിയന്തിര യോഗം ചേരും – മുസ്ലീം ലീഗ്

51

മലപ്പുറം : രാമക്ഷേത്ര ഭൂമിപൂജയെ പ്രിയങ്കാഗാന്ധി സ്വാഗതം ചെയ്ത വിഷയം ഇന്ന് രാവിലെ പതിനൊന്നു മണിക്ക് പാണക്കാട് തങ്ങളുടെ വസതിയിലാണ് ചര്‍ച്ച ചെയ്യുന്നത് . മുസ്ലീം ലീഗ് വിളിച്ച അടിയന്തിര നേതൃ യോഗത്തി ലാണ് ചർച്ച നടക്കാൻ പോകുന്നത്. ഉത്തരേന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ലീഗിനെ അറിയിച്ചത്. ഇതേ തുടര്‍ന്ന് മുസ്ലീം ലീഗ് കടുത്ത അമര്‍ഷത്തില്‍ അയവ് വരുത്തിയതായാണ് സൂചന.

കമല്‍നാഥ്, ദ്വിഗ് വിജയ് സിംഗ്, മനീഷ് തിവാരി എന്നിവര്‍ ക്ഷേത്രനിര്‍മ്മാണത്തെ ആവേശത്തോടെ സ്വാഗതം ചെയ്‍തതിന് പിന്നാലെയാണ് കിഴക്കന്‍ ഉത്തപ്രദേശിന്‍റെ ചുമതലയുള്ള പ്രിയങ്ക നിലപാട് പരസ്യമാക്കിയത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരടക്കമുള്ള നേതാക്കള്‍ നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈനായും പങ്കെടുക്കും.

NO COMMENTS