കൊച്ചി: മുത്തലാക്ക് ബില്ലിനെ കുറിച്ച് യുഡിഎഫിലോ യുപിഎയിലോ ഒരു ആശയക്കുഴപ്പവുമില്ലെന്നും മുത്തലാക്ക് ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നും കെ.സി.വേണുഗോപാല്‍ എംപി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്
അതേസമയം, മുത്തലാക്ക് ബില്‍ ചര്‍ച്ചയില്‍ പി.കെ.കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് ലീഗിന്റെ ആഭ്യന്തരകാര്യമാണെന്ന് വേണുഗോപാല്‍ പറഞ്ഞു. എന്താണ് അദ്ദേഹത്തിന്റെ വിശദീകരണമെന്നു തനിക്കറിയില്ല. പക്ഷേ, കുഞ്ഞാലിക്കുട്ടി മാത്രമല്ല അന്നു സഭയില്‍ എത്താതിരുന്നത്. കേരളത്തില്‍നിന്നുള്ള സിപിഎം എംപിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ലല്ലോ എന്നും വേണുഗോപാല്‍ ചോദിച്ചു.
ലോക്സഭയിലെ വോട്ടെടുപ്പു ബഹിഷ്കരിക്കാനായിരുന്നു പൊതുധാരണയെന്നും വോട്ടെടുപ്പില്‍ പങ്കെടുത്തതു കൊണ്ടു കാര്യമില്ല എന്നതു പരിഗണിച്ചായിരുന്നു ബഹിഷ്കരണമെന്നും അദ്ദേഹം വ്യക്തമാക്കി.