ഹൈദരാബാദ്: ഹൈദരാബാദിലെ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖയില്‍ നിന്നും നാലംഗ സംഘം നാല്‍പത് കിലോഗ്രാം സ്വര്‍ണം കവര്‍ന്നു.. സിബിഐയില്‍ നിന്നും റിസര്‍വ്വ് ബാങ്കില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് ആയുധധാരികളായ നാല് പേരും സ്ഥാപനത്തിനകത്തേക്ക് കയറിയതെന്ന് അധികൃതര്‍ പറഞ്ഞു. പണമിടപാട് സ്ഥാപനത്തിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണവുമായി സംഘം കടന്നുകളയുകയായിരുന്നു. രാവിലെ ഒമ്പതരയോടെയായിരുന്നു കവര്‍ച്ച. സംഭവത്തില്‍ കേസെടുത്ത സൈബറാബാദ് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.