സി.പി.എമ്മും ഇടതുപക്ഷവും കള്ളവോട്ട് ചെയ്യുന്നവരല്ല – എം.വി.ജയരാജന്‍

180

കണ്ണൂർ: കള്ളവോട്ട് ആരോപണം നിഷേധിച്ച് സി.പി.എം.കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. പാർട്ടി കള്ളവോട്ട് ചെയ്യാറില്ലെന്നും പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ കള്ളവോട്ട് ചെയ്തുവെന്ന് ആരോപിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്തംഗം മറ്റൊരു ബൂത്തിൽ വോട്ട് ചെയ്തത് വോട്ട് ഓപ്പൺ വോട്ടാണ്. കള്ളവോട്ട് ചെയ്തെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സ്വന്തം വോട്ട് ചെയ്തതിനൊപ്പം പരസഹായമില്ലാതെ വോട്ട് ചെയ്യാൻ കഴിയാത്തവരെ സഹായിക്കുകയായിരുന്നു അവർ. പ്രിസൈഡിങ് ഓഫീസറുടെ അനുവാദത്തോടെയാണ് വോട്ട് ചെയ്തത്. ആരോപണത്തിൽ പാർട്ടി ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ചെറുതാരം ഗ്രാമപഞ്ചായത്ത് മെമ്പർ സലീന എം.വി. കല്യാശേരി മണ്ഡലത്തിലെ 17ാം നമ്പർ ബൂത്തിൽ 822ാം നമ്പർ വോട്ടറാണ്. സ്വന്തം വോട്ട് ചെയ്യുകയും കൂടാതെ 19 ാം നമ്പർ ബൂത്തിലെ 29 ാം വോട്ടറായ നഫീസയുടെ സഹായിയായി ഓപ്പൺ വോട്ട് ചെയ്യുകയുമാണ് ചെയ്തത്. സലീനയുടെ ഇടത് കൈയിലും വലത് കൈയിലും മഷിയടയാളം കാണാൻ കഴിയും. ഇത് വ്യക്തമാക്കുന്നത് നിയമാനുസൃതമായ വോട്ടാണ് ചെയ്തിരിക്കുന്നത് എന്നാണ്.- എം.വി.ജയരാജൻ പറഞ്ഞു.

NO COMMENTS