തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ ഓണ്‍ലൈന്‍ സംവിധാനം വഴി എല്ലാ മോട്ടോര്‍ വാഹനങ്ങള്‍ക്കും നികുതി അടയ്ക്കാനുളള സംവിധാനം നിലവില്‍ വരും. നേരത്തെ പുതിയ വാഹനങ്ങളുടെ നികുതി സ്വീകരിക്കാന്‍ മാത്രമായിരുന്നു ഓണ്‍ലൈന്‍ സംവിധാനം ഉണ്ടായിരുന്നത്. പഴയവാഹനങ്ങളുടെ നികുതി അടയ്ക്കുവാന്‍ ഓഫീസുകളിലെ കൗണ്ടറുകളില്‍ എത്തണമായിരുന്നു. പുതിയ സംവിധാനത്തോടെ ഇതിന് മാറ്റമാകും. ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടെങ്കില്‍ ഇനിമുതല്‍ സ്വന്തം വീട്ടിലിരുന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റ് വഴി നികുതി അടയ്ക്കാം. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്ക് അക്ഷയ സെന്ററുകളും ഇ-സേവന കേന്ദ്രങ്ങള്‍ വഴിയും നികുതി അടയ്ക്കാം. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുമ്ബോള്‍ ഇന്‍ഷ്വറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റും വാഹന തൊഴിലാളികള്‍ക്കുളള ക്ഷേമനിധിയുടെ വിഹിതം അടച്ചതിന്റെ രസീതും സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനായി നികുതി അടച്ചു കഴിഞ്ഞാല്‍ വാഹന ഉടമയ്ക്ക് താത്കാലിക രസീതിന്റെ പ്രിന്റ് സ്വയമെടുക്കാന്‍ സാധിക്കും.