എൻ. സി. സി. കേഡറ്റുകൾക്ക് ഗവർണർ സ്വീകരണം നൽകി

112

ന്യൂഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിലും രാജ്പഥ്മാർച്ചിലും പ്രധാനമന്ത്രിയുടെ റാലിയിലും പങ്കെടുത്ത് തിരികെയെത്തിയ എൻ.സി.സി. കേഡറ്റുകൾക്കും ഓഫീസർമാർക്കും രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരണം നൽകി. റിപ്പബ്ലിക് ദിന ക്യാമ്പിലൂടെ രാജ്യത്തിന്റെ വിവിധയിടങ്ങളിലെ സംസ്‌കാരം മനസ്സിലാക്കാനാകുമെന്നും കേഡറ്റുകൾ ഭയമില്ലാത്തവരായി മാറണമെന്നും ഗവർണർ പറഞ്ഞു.സുരക്ഷാ സേനയുടെ കരുതൽ കാരണമാണ് രാജ്യത്തുള്ളവരെല്ലാം ഭയമില്ലാതെ ഉറങ്ങുന്നത്. പരിശീലനത്തോടൊപ്പം എല്ലാ മേഖലകളിലെയും അറിവും സ്വാംശീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേഡറ്റുകൾ റിപ്പബ്ലിക് ദിന പരേഡ് അനുഭവങ്ങൾ ഗവർണറുമായി പങ്കുവെച്ചു. 116 എൻ.സി.സി. കേഡറ്റുകൾ, കണ്ടിജന്റ് കമാൻഡർ കേണൽ ജയകൃഷ്ണൻ, 15 അംഗ പരിശീലകർ എന്നിവരാണ് ടീമിലുണ്ടായിരുന്നത്.

സ്വീകരണ ചടങ്ങിൽ ബ്രിഗേഡിയർ എസ്.എൽ.ജോഷി, ഒഫിഷ്യേറ്റിംഗ് അഡീഷണൽ ഡയറക്ടർ ജനറൽ, തിരുവനന്തപുരം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.ജെ.എസ്. ബഗിയാന, ഡയറക്ടർ കേണൽ എസ്. ഫ്രാൻസിസ് തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS