ന്യുഡല്‍ഹി: ഒരു ദിവസത്തേക്ക് സംപ്രേക്ഷണം വിലക്കിയ നടപടിക്കെതിരെ എന്‍.ഡി.ടി.വി സുപ്രീം കോടതിയെ സമീപിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ നിര്‍ണ്ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന് ആരോപിച്ചാണ് എന്‍.ഡി.ടി.വിയുടെ സംപ്രേക്ഷണം വിലക്കിയത്. നവംബര്‍ 9ന് സംപ്രേക്ഷണം നിര്‍ത്തി വയ്ക്കണമെന്നാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാരിന്‍റെ ആരോപണം എന്‍.ഡി.ടി.വി തള്ളി. മറ്റ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മാത്രമേ തങ്ങളും സംപ്രേക്ഷണം ചെയ്തിട്ടുള്ളുവെന്ന് എന്‍.ഡി.ടി.വി വ്യക്തമാക്കി. സംപ്രേക്ഷണ വിലക്കിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതായി ചാനല്‍ എം.ഡി സുപര്‍ണ സിംഗ് ആണ് അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് ചാനല്‍ അധികൃതര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സംപ്രക്ഷണ വിലക്ക് അടിയന്തരാവസ്ഥയ്ക്ക് സമാനമായ നടപടിയാണെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് വിമര്‍ശിച്ചിരുന്നു. എന്‍.ഡി.ടി.വിക്ക് പിന്തുണ പ്രഖ്യാപിച്ച് ജന്‍താ കാ റിപ്പോര്‍ട്ടറും ഇന്ത്യ റെസിസ്റ്റും അന്നേ ദിവസം ഓഫ് എയര്‍ ആകുമെന്ന് അറിയിച്ചിട്ടുണ്ട്.