ന്യൂഡല്‍ഹി • എന്‍ഡിടിവി ഹിന്ദി ചാനലിന്‍റെ വിലക്ക് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. ബുധനാഴ്ച സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇതിനെതിരെ എന്‍ഡിടിവി മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്‍ഡിടിവിയുടെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. പാക്ക് ഭീകരര്‍ കഴിഞ്ഞ ജനുവരി രണ്ടിന് പഠാന്‍കോട്ട് സൈനികത്താവളത്തില്‍ നടത്തിയ ആക്രമണവും തുടര്‍ന്നുണ്ടായ സൈനിക നടപടിയും വിശദമായി റിപ്പോര്‍ട്ടു ചെയ്തതിന്‍റെ പേരിലാണ് എന്‍ഡിടിവി ഹിന്ദി വാര്‍ത്താ ചാനലിന് ഒരു ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. നവംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് ഒന്നുമുതല്‍ 24 മണിക്കൂര്‍ സംപ്രേക്ഷണം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ്.