കോഴിക്കോട്• കേരളത്തില്‍നിന്നുള്ള 30ല്‍ അധികം യുവാക്കള്‍ അഫ്ഗാനിസ്ഥാനില്‍ സംഘടിപ്പിക്കപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പരിശീലന ക്യാംപില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഇവരില്‍ പലരും ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ രൂപീകരിക്കാനായി ഇന്ത്യയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ 21 യുവാക്കളെ കാണാതായ സംഭവത്തേക്കുറിച്ച് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘമാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.കേരളത്തില്‍നിന്നും ഗള്‍ഫില്‍ പോയി ജോലി ചെയ്യുന്ന വിദ്യാസമ്പന്നരായ ഒട്ടേറെ യുവാക്കള്‍ക്ക് ഐഎസുമായി ഉറ്റ ബന്ധമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മാത്രമല്ല, കേരളത്തില്‍നിന്നുള്ള ചില പ്രവാസി വ്യവസായികള്‍ ഇത്തരക്കാരെ സാമ്പത്തികമായി സഹായിക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. ഭീകരവാദ സംഘങ്ങളുടെ പരിശീലന കളരിയായി കേരളം മാറി.സംസ്ഥാനത്തെ തീവ്രവാദ സ്വഭാവം പുലര്‍ത്തുന്ന മതസംഘടനകള്‍ മാത്രമല്ല, മതേതര സംഘടനകളെന്ന് അവകാശപ്പെടുന്നവരും ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇന്റലിജന്‍സ് ഏജന്‍സികളുടേയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ സാമൂഹിക മാധ്യമങ്ങളും ഇത്തരക്കാര്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്.