ശ്രീനഗര്‍: കാശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലീഷാ ഗീലാനിയുടെ അടുപ്പക്കാരുടെ വീടുകളിലും ഓഫീസുകളിലും എന്‍ഐഎ റെയ്ഡ്. രണ്ടിടങ്ങളില്‍ റെയ്ഡ് നടന്നു. കാശ്മീരിലെ ഭീകരരുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. ഗീലാനിയുടെ ബിനാമിയെന്ന് അറിയപ്പെടുന്ന അഭിഭാഷകന്റെ വസതിയിലും ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്. അഭിഭാഷകനെ ഉടന്‍ ചെയ്യും. ഇദ്ദേഹത്തിന്റെ പണമിടപാടുകളും വിദേശയാത്രകളും എന്‍ഐഎ സൂക്ഷ്മമായി നിരീക്ഷിച്ചിവരികയായിരുന്നു.
കഴിഞ്ഞ മെയ് 30ന് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. കാശ്മീരിലെ ഹവാല ഇടപാടുകള്‍, സുരക്ഷാ സൈനികര്‍ക്ക് നേരെയുള്ള അതിക്രമങ്ങള, പൊതു സ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയവക്ക് ഫണ്ട് ലഭ്യമാക്കുന്നത് ആരാണെന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്.