ന്യൂഡല്‍ഹി: ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ എന്‍.കെ. പ്രേമചന്ദ്രന് എംപിക്ക് പരിക്ക്. കുളിമുറിയില്‍ തെന്നിവീണതാണ് പരിക്കിനു കാരണമായത്. ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രേമചന്ദ്രനെ പ്രവേശിപ്പിച്ചു. വലതു കൈയില്‍ നേരിയ പെട്ടലുണ്ട്. അതു കൊണ്ട് കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. പക്ഷേ പ്രേമചന്ദ്രന്റെ രക്തസമ്മര്‍ദ്ദം വളരെ താഴ്ന്നതിനെ തുടര്‍ന്ന് നിരീക്ഷണത്തിലാണെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.