കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിനെ സ്ഥലം മാറ്റി

246

തിരുവനന്തപുരം: കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിനെ സ്ഥലം മാറ്റി. പ്രശാന്തിന് പകരം ടൂറിസം ഡയറക്ടര്‍ യുവി ജോസിനെയാണ് പുതിയ ക്‌ളക്ടറായി നിയമിച്ചിരിക്കുന്നത്. .പ്രശാന്തിന് പകരം ചുമതല നല്‍കിയിട്ടില്ല.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. അഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന എന്‍.പ്രശാന്ത് 2015 മെയിലാണ് കോഴിക്കോട് കളക്ടറായി ചുമതലയേറ്റത്. ഓപ്പറേഷന്‍ സുലൈമാനി അടക്കം പൊതുജനപങ്കാളിത്തതോടെയുള്ള കാരുണ്യപദ്ധതികള്‍ നടപ്പാക്കി കൊണ്ടാണ് ജന ശ്രദ്ധ നേടിയത്. കോഴിക്കോട് ജില്ലാ കളക്ടറുടെ ഓഫീഷ്യല്‍ പേജിലൂടെ പൊതുജനങ്ങളുമായി സംവദിക്കാന്‍ പ്രശാന്ത് നടത്തിയ ശ്രമങ്ങള്‍ അദ്ദേഹത്തിന് വലിയ ജനപ്രീതി നേടികൊടുത്തിരുന്നു. എന്നാല്‍ പിന്നീട് കോഴിക്കോട് എംപി എംകെ രാഘവനുമായി അദ്ദേഹം പരസ്യമായി ഉടക്കുകയും എംപി ഇതേക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തത് വലിയ വിവാദമായി. നിലവില്‍ സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടറായ യു.വി ജോസ് നേരത്തെ കോട്ടയം കളക്ടറായും കെഎസ്‌ യുഡിപി പ്രൊജക്ട് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎസ്‌യുഡിപിയില്‍ പ്രവര്‍ത്തിച്ചു വരവെ 2015-ലാണ് അദ്ദേഹത്തിന് ഐഎഎസ് ലഭിക്കുന്നത്.

NO COMMENTS

LEAVE A REPLY