കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ്സില്‍ ചോദ്യം ചെയ്യലിനായി എത്തിയ നാദിര്‍ഷയ്ക്ക് രക്ത സമ്മര്‍ദം കൂടി. ഇതു മൂലം ഇന്ന് ചോദ്യം ചെയ്യേണ്ടെന്ന് അന്വേഷണസംഘം തീരുമാനിച്ചു. ഡോക്ടര്‍മാരുടെ സംഘം ആലുവ പൊലീസ് ക്ലബിലെത്തി നാദിര്‍ഷയെ പരിശോധിച്ചു. രക്ത സമ്മര്‍ദം കൂടുകയും പ്രമേഹം കുറഞ്ഞതിനെ തുടര്‍ന്ന് നാദിര്‍ഷയെ ആശുപത്രിയിലേക്ക് മാറ്റി.
ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോള്‍ തന്നെ നാദിര്‍ഷ ശാരീരിക അവശത പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് കോടതിയെ ധരിപ്പിക്കുമെന്ന് റൂറല്‍ എസ്പി എവി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.