കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ഉബൈദ് ആണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ നിരപരാധിയായ തന്നെ കള്ളകേസില്‍ കുടുക്കാന്‍ പോലീസ് ശ്രമിക്കുന്നു എന്നാണ് ഹര്‍ജിയില്‍ നാദര്‍ഷായുടെ ആരോപണം. എന്നാല്‍ നാദിര്‍ഷായ്ക്കെതിരെ നടിയ അക്രമിച്ചകേസിന്റെ ഗൂഢാലോചനയില്‍ അന്വേഷണം നടക്കുകയാണെന്നും, എന്നാല്‍ പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചത്.