കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നാദിര്‍ഷയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് നാദിര്‍ഷ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള നീക്കമാണോ ഇതെന്നു പൊലീസ് സംശയിക്കുന്നുണ്ട്. നാദിര്‍ഷ ചികിത്സ കഴിഞ്ഞു വരുന്നതു വരെ കാത്തിരിക്കാനാണ് പൊലീസ് തീരുമാനം. അതേസമയം നാദിര്‍ഷ നിയമോപദേശം തേടിയതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പൊലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.