ന്യൂഡല്‍ഹി • ജില്ലാ സഹകരണ ബാങ്കുകളെ അനുകൂലിച്ച് നബാര്‍ഡിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. കെവൈസി മാനദണ്ഡങ്ങള്‍ സഹകരണ ബാങ്കുകള്‍ പാലിക്കുന്നുണ്ട്. മാനദണ്ഡങ്ങള്‍ പാലിച്ചതിനാല്‍ സഹകരണ ബാങ്കുകള്‍ നടപടി നേരിട്ടിട്ടില്ല. നാളെ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കെവൈസി പാലിക്കാത്തതിന് പിഴചുമത്തപ്പെട്ട പ്രമുഖ ബാങ്കുകളുടെ വിവരങ്ങളും സമര്‍പ്പിക്കും. 13 പ്രമുഖ ബാങ്കുകള്‍ക്കാണ് 270 ദശലക്ഷം രൂപ പിഴ ചുമത്തിയത്.