പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സായുധ സംഘം ഖാലിസ്താന്‍ തീവ്രവാദി ഉള്‍പ്പെടെ നാല് പേരെ മോചിപ്പിച്ചു

170

അമൃത്സര്‍: പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സായുധ സംഘം ഖാലിസ്താന്‍ തീവ്രവാദി ഉള്‍പ്പെടെ നാല് പേരെ മോചിപ്പിച്ചു. 10 പേരടങ്ങുന്ന സായുധ സംഘമാണ് ജയില്‍ ആക്രമിച്ചത്. നിരോധിത ഭീകര സംഘടനയായ ഖാലിസ്താന്റെ തലവന്‍ ഹര്‍മിന്ദര്‍ സിങ് മിന്റൂവിനെയാണ് അക്രമികള്‍ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് യൂണിഫോമിലെത്തിയ സംഘം നിറയൊഴിച്ചുകൊണ്ട് അരക്ഷിതാവസ്ഥ സൃഷ്ടിച്ച ശേഷമാണ് ജയിലില്‍ നിന്ന് ഇയാളെ മോചിപ്പിച്ചത്. പോലീസിന് നേരെ ഇവര്‍ 100 റൗണ്ട് വെടിയുതിര്‍ത്തു എന്നാണ് വിവരങ്ങള്‍. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. ജയില്‍ ആക്രമണത്തേ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ഖാലിസ്താന്‍ ഭീകരനൊപ്പം രക്ഷപ്പെട്ടത് നാല് അധോലോക നേതാക്കന്‍മാരാണ്. ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി എന്നിവരാണ് അവര്‍.

NO COMMENTS

LEAVE A REPLY