‘നബി മാനസം’ പുസ്തക പ്രകാശനം ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍

381

തിരുവനന്തപുരം : ”പ്രവാചകചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം ” എന്ന പേരില്‍ 63 ഭാഗങ്ങളായി ഫേസ് ബുക്കില്‍ നേരത്തെ പ്രസിദ്ധീകരി ച്ചിരുന്ന ” നബി മാനസം” എന്ന പുസ്തകം തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ ഇന്ന് വൈകുന്നേരം 3.30 ന് ശ്രീ പെരുമ്പടവം ശ്രീധരൻ ശ്രീ സന്ദീപാനന്ദ സ്വാമിക്ക് നല്‍കി പ്രകാശനം ചെയ്യും. പത്രപ്രവർത്തകനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ തിരുവനന്തപുരം നേമം സ്വദേശി പി.മാഹീനാണ് പുസ്തകം രചിച്ചത്.

തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും അലിഗഡ് മുസ്ലീം സർവകലാശാലയിൽ നിന്നും പത്ര പ്രവർത്തനത്തിലുള ബിരുദാനന്തര ഡിപ്ളോമയും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തിലും ഡൽഹിയിലുമായി നിരവധി പത്ര സ്ഥാപനങ്ങളിൽ പരിശീലനം നേടുകയും,
കുടുംബ വിജ്ഞാന കോശം, സർഗധാര എന്നീ പ്രസിദ്ധീകരണങ്ങളിലും തിരുവനന്തപുരം എസി.സി.ആർ.ടി.യിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ സാമൂഹിക സാംസ്ക്കാരിക മനുഷ്യാവകാശ സംഘടനകളിൽ നേതൃത്വം വഹിക്കുകയും സ്വതന്ത്രമായ പത്ര പ്രവർത്തനത്തിലുടെ നവ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന പി.മാഹീൻ 400ലേറെ ഇംഗ്ളീഷ് കവിതകളും നിരവധി മലയാള കവിതകളും ‘ മനുഷ്യനെ സ്നേഹിച്ച ഒട്ടകം’ എന്ന നോവലും ഫെയ്സ് ബുക്ക് വഴി പ്രസിദ്ധീകരിച്ചിരുന്നു.കൂടാതെ ‘ പുസ്തകം പുഴു തിന്നുന്നു’ എന്ന നോവലും പ്രസിദ്ധീകരിച്ചു വരുന്നു.

അദ്ധ്യക്ഷൻ ഡോ.നിസാറുദ്ദീൻ(റിട്ട.അറബി വിഭാഗം മേധാവി കേരള യൂണിവേഴ്സിറ്റി) മുഖ്യ പ്രഭാഷണം എം.എം.ഹസൻ, വിശിഷ്ടാതിഥികൾ ഗൗരി ദാസൻ നായർ ( ഹിന്ദു പത്രത്തിന്റെ റസിഡന്റ് എഡിറ്റർ) ഫൈസൽഖാൻ ( നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി), പാളയംഇമാം ഷുഹൈബ് മൗലവി,ഫാദർ ഷീൻ പാലക്കുഴി തുടങ്ങിയവര്‍ പുസ്തകം പ്രകാശനത്തില്‍ പങ്കടുക്കും.

NO COMMENTS