ടാങ്ക് വേദ- മിസൈലായ നാഗ് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യ പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറ മിസൈലാണ് ”നാഗ് ” ഫെബ്രുവരി 28 ന് മരുഭൂമി പ്രദേശത്ത് രണ്ടിടത്തായി ക്രമീകരിച്ച ടാങ്കുകള്‍ ക്യത്യമായി തകര്‍ത്താണ് പരീക്ഷണം നടത്തിയത്. കേന്ദ്ര പ്രതിരോധ മന്ത്രാലയം വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇന്ത്യന്‍ സൈന്യം പരീക്ഷണം വിജയത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.