കൊഹിമ: നാഗലാന്‍റില്‍ വ്യാപക പ്രക്ഷോഭം അരങ്ങേറുന്നു. ഗവണ്‍മെന്‍റ് സ്ഥാപനങ്ങളും വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. തദ്ദേശ സ്വയം ഭരവണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് അനുവദിച്ച സംവരണത്തില്‍ പ്രതിഷേധിച്ചാണ് കൊഹിമയില്‍ വ്യാപക പ്രക്ഷോഭം അരങ്ങേറുന്നത്. ഡിസ്ട്രിക്ട കമ്മീഷ്ന് കീഴിലുള്ള മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫീസുകളാണ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്. ഇവയ്ക്ക് പുറമെ അനേകം ഗവണ്‍മെന്‍റ് വാഹനങ്ങളും ഓഫീസുകളും പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു. അക്രമം നിയന്ത്രണാതീതമായതോടെ കേന്ദ്ര സമാന്തര സൈനിക വിഭാഗങ്ങള്‍ പുതിയ സെക്രട്ടറിയേറ്റിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ചൊവാഴ്ച പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റ് മുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും പത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അനിശ്ചിതകാലത്തേക്കായി സംസ്ഥാനത്തെ എല്ലാ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളും അധികൃതര്‍ റദ്ദാക്കിയിരിക്കുകയാണ്.