ന്യൂഡല്‍ഹി • ജമ്മു കശ്മീരിലെ നഗ്രോതയിലെ സൈനിക താവളം ആക്രമിച്ച ഭീകരര്‍ എത്തിയത് ക്യാംപിനു പുറകിലെ വനത്തിലൂടെയെന്ന് റിപ്പോര്‍ട്ട്. ഈ ഭാഗത്ത് ചെറിയ മതിലും കമ്ബിവേലികളും മാത്രമാണ് ഉണ്ടായിരുന്നതെന്നും സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 29ന് ഉണ്ടായ ആക്രമണത്തില്‍ രണ്ടു ഒാഫിസര്‍മാര്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. എട്ടുമണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ആക്രമണം നടത്തിയ മൂന്നു ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തു. ഒാഫിസര്‍മാരുടെ മെസ്സിനു നേരെ ഗ്രനേഡുകള്‍ എറിഞ്ഞായിരുന്നു ഭീകരാക്രമണം. സൈനിക ഹെഡ്ക്വാട്ടേഴ്സ് ആക്രമണം നടന്ന നഗ്രോതയില്‍ നിന്നു കേവലം മൂന്നു കിലോമീറ്റര്‍ അകലെയാണ്.