അമാന്‍: ഫേസ്ബുക്കിലൂടെ വിവാദ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ പ്രശസ്ത ജോര്‍ദ്ദാന്‍ എഴുത്തുകാരന്‍ നഹീദ് ഹട്ടാര്‍ വെടിയേറ്റു മരിച്ചു. ജോര്‍ദാനിലെ അമാന്‍ ഹൈക്കോടതിയില്‍ കേസില്‍ വാദം കേള്‍ക്കാനെത്തിയ നഹീദിനെ വെടിവച്ചുവീഴ്ത്തിയ അക്രമിയെ പിന്നീട് അറസ്റ്റുചെയ്തു. ജോര്‍ദാനിലെ അബ്‍ദാലിയിലെ ഹൈക്കോടതിവളപ്പില്‍ മൂന്നുതവണയാണ് നഹീദ് ഹട്ടാറിന് നേരെ അക്രമി വെടിവച്ചത്.എല്ലാവരുടെയും ശ്രദ്ധ തിരിക്കുന്നതിനായി കോടതിവളപ്പില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു കൊലയാളി വെടിയുതിര്‍ത്തതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.ഇസ്ലാം മതത്തെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന് വിചാരണ നേരിടുകയായിരുന്നു നഹീദ് ഹട്ടാര്‍. സ്വര്‍ഗ്ഗത്തില്‍ സ്ത്രീകള്‍ക്കൊപ്പം കിടന്ന് പുകവലിക്കുന്ന അറബി, വൈന്‍ കൊണ്ടുവരാന്‍ ദൈവത്തോട് ആവശ്യപ്പെടുന്നതായിരുന്നു കാര്‍ട്ടൂണിന്റെ പ്രമേയം. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ കളിയാക്കുന്ന കാര്‍ട്ടൂണെന്ന് തോന്നിയതുകൊണ്ടാണ് ഫേസ്ബുക്കില്‍ പങ്കുവച്ചതെന്ന് പറഞ്ഞ് നഹീദ് പോസ്റ്റ് പിന്‍വലിച്ചിരുന്നു.ഓഗസ്റ്റ് 13 നാണ് വിവാദ കാര്‍ട്ടൂണിന്റെ പേരില്‍ നഹീദ് അറസ്റ്റിലായത്. ഈ മാസം ആദ്യം ജയില്‍ മോചിതനായ ഹാട്ടറിന് നിരവധി ആക്രമണങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. ജോര്‍ദ്ദാന്‍ സുരക്ഷാസേനയുടെ വീഴ്ചയാണ് നഹീദിന്റെ മരണത്തില്‍ കലാശിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.