ഭയമാണെനിക്കിന്ന്
വിഷത്തിന്‍ കൂരമ്പുകള്‍
നിഴലായൊളിപ്പിച്ച
പാല്‍ തോല്‍ക്കും ചിരികളെ.
രൗദ്രമാം മനസ്സിനെ
സ്നേഹത്തിന്‍ ചെപ്പിലോളിപ്പിച്ച
ട്ടഹാസങ്ങളരോ
വക്കിലുമോളിപ്പിച്ചവര്‍.
പവമാമൊരു കിളി
പാട്ടുമായ് പറക്കവേ
ക്രൂരമായ ക്രൂരമയമ്പയ്തങ്ങു
കൊന്നൊരു കാട്ടാളനെ.
മകളെന്നോതിയവ
നരികത്തെത്തി
പിന്നെകൈപിടിച്ചവള്‍ക്കൊരു
പുതിയ വഴി കാട്ടാന്‍.
താതനാണന്നോതി നീ
പാവമാ മാന്‍പേടതന്‍
തോലുരിഞ്ഞവര്ക്കുള്ളോ രുടുപ്പു തുന്നുന്നേരം
ഓര്‍ക്കുക നരാധമാ
തതനെന്നൊരു വാക്കിന്‍
തുമ്പില്‍ നിന്‍ രക്തംനിന്നില്‍
വറ്റി വരളുന്നൊരു നാള്‍ വരും,
ഒരിറ്റു നീര്‍ത്തുള്ളിയാല്‍
ദാഹം തീര്‍ക്കാന്‍,
ആര്‍ത്തിപൂണ്ടലറവേ
അന്നു നിന്‍ ദാഹം തീര്‍ക്കാന്‍
കരുതി വയ്ക്കുന്നു ഞാന്‍
ഇന്ന് നീ തുറന്നിട്ട
കണ്ണീരിന്നുറവയെ.
മിഴികളടക്കുവാന്‍
നേരത്തും അവസാന
ചിരി നീ കവര്‍ന്നത്
തിരികെ നല്കിപ്പോകും.
വാക്കുകള്‍ വെറും വാക്കല്ലിതു
നെഞ്ചകം പിളര്‍ന്നൊരു
പൂ മോട്ടിന്‍ ശാപം
ഉഗ്രമാണതു സ്പഷ്ടം.