രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശിക്ഷാ ഇളവ് തേടി ദേശീയ വനിതാ കമ്മീഷനെ സമീപിച്ചു

300

വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന്‍ ശിക്ഷാ ഇളവ് തേടി ദേശീയ വനിതാ കമ്മീഷനെ സമീപിച്ചു. 25 വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ച്‌ കഴിഞ്ഞ തനിക്ക് ഇക്കാര്യം പരിഗണിച്ച്‌ ജയില്‍മോചനം നല്‍കണമെന്നാണ് നളിനിയുടെ അഭ്യര്‍ത്ഥന. അഭിഭാഷകന്‍ പി. പുകഴേന്തി വഴിയാണ് നളിനി വനിതാ കമ്മീഷനെ സമീപിച്ചത്. രാജ്യത്ത് ഏറ്റവുമധികം കാലം തടവ് ശിക്ഷ അനുഭവിച്ച സ്ത്രീ തടവുകാരിയാണ് താനെന്ന് നളിനി കത്തില്‍ ചൂണ്ടിക്കാട്ടി. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ സ്ഥാപകനുമായ സി.എന്‍ അണ്ണാദുരൈയുടെ ജന്മദിനത്തിലും മറ്റ് വിശേഷാവസരങ്ങളിലും തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാറുണ്ട്. എന്നാല്‍ ഇക്കൂട്ടത്തിലൊന്നും തന്നെ പരിഗണിക്കാറില്ലെന്ന് നളിനി കത്തില്‍ ചൂണ്ടിക്കാട്ടി. ജയില്‍മോചനത്തിന് അര്‍ഹതയുണ്ടെങ്കിലും തന്നെ പരിഗണിക്കാറില്ല. തനിക്ക് എന്നെങ്കിലും ജയില്‍മോചനമുണ്ടാകുമെന്ന പ്രതീക്ഷ തന്നെ നഷ്ടപ്പെട്ടിരിക്കുകയാണെന്നും നളിനി പറഞ്ഞു. .

NO COMMENTS

LEAVE A REPLY