തിരുപ്പതിയിൽ നിന്ന് കൊണ്ടുവന്ന സിംഹങ്ങൾക്ക് പേരിടൽ ചടങ്ങ്

10

കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരത്തിന് വിധേയമായി മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥയിൽ തിരുപ്പതി വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നും തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടു വന്ന ഒരു ജോഡി സിംഹങ്ങളുടെ പേരിടൽ ചടങ്ങും, മൃഗങ്ങളെ സന്ദർശകർക്കു കാണുന്നതിനായി തുറന്ന സ്ഥലത്തേക്ക് വിടുന്ന ചടങ്ങും, ജൂൺ 15 ന് രാവിലെ 11 മണിക്ക് നടക്കും. സംസ്ഥാന മൃഗശാലാ മന്ത്രി ജെ.ചിഞ്ചുറാണി തിരുവനന്തപുരം മൃഗശാലയിൽ വച്ച് പേരിടൽ കർമ്മം നിർവഹിക്കും. വി.കെ.പ്രശാന്ത് എം.എൽ.എ പങ്കെടുക്കും.

NO COMMENTS

LEAVE A REPLY