മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ മേഖലാ സമ്മേളനം തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശമുള്ള സത്യൻ മെമ്മോറിയൽ ഹാളിൽ വച്ച് കാഥികൻ അയിലം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശേഷം രജിസ്ട്രേഷനും പതാക ഉയർത്തലു൦ നടന്നു.കാലടി സംസ്കൃത സർവ്വകലാശാല മുൻ പ്രൊ വൈസ് ചാൻസലർ ഡോ. എസ്. രാജശേഖരൻ “കലയും അതിജീവനവും സംസ്കാരവും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കൃഷ്ണൻ നെടുങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുതുകുളം സേതു സ്വാഗതം പറഞ്ഞു.
സുരേഷ് ഒഡേസ സംഘടനാ റിപ്പോർട്ടും, എബ്രഹാം തോമസ് മേഖലാ റിപ്പോർട്ടും , മനോജ് അമ്പലമുക്ക് വരവുചെലവുകണക്കും അവതരിപ്പിച്ചു.
തെരഞ്ഞെടുപ്പിനുശേഷം ആർ. കെ അനിൽ കുമാർ കൃതജ്ഞത പറഞ്ഞു.
4.00 മണിക്ക് ആരംഭിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് നന്മ സംസ്ഥാന കമ്മിറ്റി മെമ്പർ. ബാബു സാരംഗിയാണ്. ലോകായുക്ത മുൻ സീനിയർ ഗവ. . പ്ലീനറും നന്മ സിറ്റി മേഖലാ രക്ഷാധികാരിയു മായ അഡ്വ. രണദി വെ കെ പി “ഭരണഘടനയും ആവിഷ്ക്കാര സ്വാതന്ത്ര്വവും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
സുനിൽ പട്ടിമറ്റം, കുമാരി സായി പൗർണമി, കെ. എസ്. ദാസ്, എന്നിവർ ആശംസകൾ അർപ്പിച്ചു. വിജയാലയം വിജയകുമാർ കൃതജ്ഞത പറഞ്ഞു.
തുടർന്ന് നടന്ന സംസ്കാരിക സമ്മേളനവും കലാപരിപാടിയും ഉദ്ഘാടനം ചെയ്തത് പ്രശസ്ത കവിയും അക്ഷരം ഓൺലൈൻ ചിഫ് എഡിറ്ററുമായ കെ. ജി. സൂരജ് ആണ് . സജയ് നാരായണൻ കൃതജ്ഞത പറഞ്ഞു.