നാര്‍കോടിക് ജിഹാദ്; പാലാ ബിഷപിന്‍റെ പ്രസ്താവനയ്‌ക്കെതിരെ വിവിധ മത രാഷ്ട്രീയ സാമുദായിക സംഘടനകള്‍ രംഗത്ത്

31

കോട്ടയം: നാര്‍കോടിക് ജിഹാദ് പാലാ രൂപത ബിഷപിന്‍റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി രാഷ്ട്രീയ മത സാമുദായിക സംഘടനകള്‍ രംഗത്ത്. കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തി നിടെ യാണ് പാലാ രൂപത ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ ‘നാര്‍കോടിക് ജിഹാദ്’ പരാമര്‍ശം ചർച്ചയാവുന്നത്. കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നാര്‍ കോടിക് ജിഹാദും ഉണ്ടെന്നായിരുന്നു ബിഷപ് പറഞ്ഞത്. ലവ് ജിഹാദി ന്‍റെ ഭാഗമായി പല പെണ്‍കുട്ടി കളും മതംമാറ്റപ്പെടുന്നു. കത്തോലിക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുന്നു.

മുസ്ലിങ്ങളല്ലാത്തവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇവരെ സഹായിക്കുന്ന ഒരു സംഘം കേരളത്തിലുണ്ടെ ന്നും കരുതിയിരിക്കണമെന്നുമാണ് ബിഷപ് പറഞ്ഞത്.ഈ ആരോപണത്തെ എതിര്‍ത്തും അനുകൂലിച്ചുമാണ് പ്രതി കരണ ങ്ങള്‍ പുറത്തുവന്നിരിക്കുന്നത്

നാര്‍കോടിക് എന്ന വാക്കിന് ഏതെങ്കിലുമൊരു മതത്തിന്റെ നിറം ചാര്‍ത്തിക്കൊടുക്കേണ്ട കാര്യമില്ലെന്നും അതിന്റെ നിറം സാമൂഹിക വിരുദ്ധതയാണെന്നും നാര്‍കോടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേള്‍ക്കുകയാണെന്നുമായി രുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബഹുമാന്യനായ ഒരു പണ്ഡിതനും സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തി എന്ന നിലയിലും ചേരിതിരിവുണ്ടാ കാതിരിക്ക കയാണ്.

ഇത് സംഘപരിവാര്‍ അജന്‍ഡയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറയുന്നത് . ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുകയാണ് ലക്ഷ്യമെന്നും കുഴപ്പം ഉണ്ടാക്കാന്‍ മാത്രമായി വന്നിരിക്കുന്ന ചില ആളുകള്‍ക്ക് അവസരം നല്‍കരുതെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് വിഷയം വളര്‍ത്തരുത്. കേരളത്തില്‍ സമുദായ സംഘര്‍ഷം ഉണ്ടാകാതെ നോക്കണം. സമുദായ മൈത്രി നലനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്.അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ നന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയതയ്ക്ക് ആക്കംകൂട്ടുന്ന നിലപാട് ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലെന്നതാണ് സിപിഎം നിലപാടെന്ന് സംസ്ഥാന ആക്ടിങ് സെക്രടറി എ വിജയരാഘവനും വ്യക്തമാക്കി.

അതേസമയം പാലാ ബിഷപിന്‍റെ പരാമര്‍ശത്തിനെതിരെ യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തി. സുവിശേഷം സ്‌നേഹത്തിന്റെതാണെന്നും വിദ്വേഷത്തിന്റതല്ലെന്നും അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു. അള്‍ത്താരയും ആരാധാനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി.ക്രൈസ്തവ താലിബാനിസം മുളയിലെ നുള്ളണമെന്നായിരുന്നു കഥാകൃത്തും തരിക്കഥാകൃത്തുമായ പി എഫ് മാത്യൂസിന്റെ പ്രതികരണം.

വിഭാഗീയ, വിഭജന നിലപാടുകള്‍ക്ക് യൂത് കോണ്‍ഗ്രസ് പിന്തുണ കൊടുക്കില്ലെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ പറഞ്ഞു. മത പുരോഹിതരും രാഷ്ട്രീയ നേതാക്കളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യ പ്പെട്ടു. കേരളത്തിന്റെ സമാധാന അന്തരീക്ഷവും മതസൗഹാര്‍ദവും തകര്‍ക്കുന്നതാണ് പ്രസ്താവനയെന്നും, ഇത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രടറിയേറ്റ്‌ വ്യക്തമാക്കി.

നാര്‍കോടിക് ജിഹാദുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദം ശരിയല്ലെന്നും ആരോഗ്യകരമല്ലെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതവിഭാഗങ്ങള്‍ സൗഹൃദത്തോടെ പുലരേണ്ട കാലത്ത് ഒരു തെളിവുമില്ലാതെ അനാവശ്യമായ വിവാദങ്ങള്‍ വലിച്ചിട്ട് അന്തരീക്ഷം പ്രക്ഷുബ്​ധമാക്കാന്‍ ആരും തുനിയരുതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രടറി കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ്ലിം ജമാഅത് സെക്രടറിയേറ്റ് യോഗം അഭിപ്രാ യപ്പെട്ടു.

ബിഷപിന്‍റെ പ്രസ്താവനയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവാദവും അവസാനിപ്പിക്കണ മെന്നും അത് സമൂഹത്തില്‍ ശേഷിക്കുന്ന നന്മകളെ കൂടി ഇല്ലാതാക്കുമെന്നും കേരള മുസ്ലിം ജമാഅത് അഭിപ്രായപ്പെട്ടു.

മതാധ്യക്ഷന്‍മാര്‍ പാലിക്കുന്ന പൊതുധാരണയ്ക്ക് വിരുദ്ധമാണ് പാലാ ബിഷപിന്റെ പ്രസ്താവനയെന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മാന്യത നിലനിര്‍ത്തു ന്നതും വിദ്വേഷ മുണ്ടാക്കാതിരിക്കലും മതങ്ങളുടെ പൊതുതത്വമാണ്. ഇത് ലംഘിക്കുന്നതാണ് ബിഷപിന്റെ പ്രസ്താവനയെന്ന് അദ്ദേഹം വ്യക്തമാക്കി.

NO COMMENTS