ഇന്ത്യൻ ജുഡീഷ്യറി സാങ്കേതികസംവിധാനം കൂടുതലായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി

140

അലഹബാദ് : ഇന്ത്യൻ ജുഡീഷ്യറി സാങ്കേതികസംവിധാനം കൂടുതലായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഉന്നതകോടതികൾ പൂർണ്ണമായും പേപ്പർരഹിതമാക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് കെഹാർ അറിയിച്ചു.മധ്യസ്ഥശ്രമങ്ങളുടെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ കോടതിയിലെത്തുന്നത് ഒഴിവാക്കണമെന്നും കെഹാർ നിർദ്ദേശിച്ചു
അലഹബാദ് ഹൈക്കോടതിയുടെ 150 വാർഷികാഘോഷചടങ്ങിലാണ് കോടതികൾ സാങ്കേതികമായി മുന്നേറണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചത്. നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കണമെന്ന് പറഞ്ഞ നരേന്ദ്രമോദി കാലഹരണപ്പെട്ട 1200 നിയമങ്ങൾ എൻഡിഎ സർക്കാർ പിൻവലിച്ചവെന്നും വ്യക്തമാക്കി. പുതിയ കാലത്തിനനുസരിച്ച് കോടതികൾ മാറണമെന്ന് ആവശ്യപ്പെട്ട ചീഫ് ജസ്റ്റിസ് ജെ എസ് കെഹാർ അവധിക്കാലത്ത് ജ‍ഡ്‍ജിമാർ 5 ദിവസമെങ്കിലും ജോലി ചെയ്യണമെന്നും നിർദ്ദേശിച്ചു. വേനലവധിക്കാലത്ത് സുപ്രീംകോടതി 5000 കേസ് പരിഗണിക്കും. മധ്യസ്ഥശ്രമത്തിലൂടെ പരിഹരിക്കാവുന്ന കേസുകൾ കോടതിയിലെത്തരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. ആരും നിയമത്തിന് മുകളിലല്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു

NO COMMENTS

LEAVE A REPLY