ഇന്ത്യയിലെ ഏറ്റവും വലിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി തുറന്നുകൊടുത്തു

204

ഗുവാഹാട്ടി: ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി തുറന്നുകൊടുത്തു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാല്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. കേന്ദ്രസര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് ചടങ്ങ് നടന്നത്. ഇതോടെ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. 9.2 കിലോമീറ്റര്‍ ദൌര്‍ഘ്യമുള്ളതാണ് പാലം. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്നും 540 കിലോമീറ്റര്‍ അകലെ സാധിയയില്‍ നിന്നും തുടങ്ങുന്ന പാലം, അരുണാചല്‍ പ്രദേശ് തലസ്ഥാനമായ ഇറ്റാനഗറിന് 300 കിലോമീറ്റര്‍ അകലെ ദോലയിലാണ് അവസാനിക്കുന്നത്. അസമിലെ ടിന്‍സുകിയ ജില്ലയില്‍ ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്കുകുറുകെയാണ് പാലം. നിലവില്‍ ബിഹാറിലെ മഹാത്മാഗാന്ധി സേതുവാണ് (5.75 കി.മീ.) രാജ്യത്തെ ഏറ്റവും നീളംകൂടിയ പാലം. മൂന്നാംസ്ഥാനത്തുള്ള മുംബൈയിലെ ബാന്ദ്ര-വര്‍ളി കടല്‍പ്പാലത്തിന് 5.57 കി.മീ ആണ് നീളം.

950 കോടി മുതല്‍മുടക്കുള്ള പാലത്തിന്റെ നിര്‍മ്മാണത്തിന് 2011 ലാണ് ആരംഭം കുറിയ്ക്കുന്നത്. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ നിര്‍മ്മാണം തടസ്സപ്പെട്ട പാലത്തിന്, നരേന്ദ്രമോദി അധികാരത്തിയ ശേഷമാണ് വേഗം വെയ്ക്കുന്നത്. ഏകദേശം 60 ടണ്‍ ഭാരമുള്ള യുദ്ധടാങ്കുകളെ താങ്ങാനുള്ള ശേഷി ഈ പാലത്തിനുണ്ട്. സൈന്യം അരുണാചലിലേക്ക് പോകാനുപയോഗിക്കുന്ന വഴിയായ ടിന്‍സുകിയയിലേക്ക് ടാങ്കുമായി പോകാം. അസമിലെ ഈ ഭാഗത്തുനിന്ന് അരുണാചലിലേക്ക് പോകാന്‍ നിലവിലുള്ള ഏകമാര്‍ഗം ബോട്ടാണ് പാലത്തിലേക്ക് ചൈനയുടെ അതിര്‍ത്തിയില്‍നിന്ന് നൂറുകിലോമീറ്റര്‍ ദൂരംമാത്രം. പാലത്തിന്റെ 182 തൂണുകളിലും ഭൂകമ്ബപ്രതിരോധസംവിധാനം അതിര്‍ത്തി സംസ്ഥാനങ്ങളിലെ റോഡ് ഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2015-ല്‍ കേന്ദ്രം അനുവദിച്ച 15,000 കോടി രൂപയുടെ പാക്കേജില്‍ പാലത്തെ ഉള്‍പ്പെടുത്തിയിരുന്നു. പാലമാരംഭിക്കുന്ന സദിയ പ്രശസ്തഗായകന്‍ ഭൂപന്‍ ഹസാരികയുടെ ജന്മസ്ഥലമാണ്.

NO COMMENTS

LEAVE A REPLY