ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയും തമ്മില്‍ ചര്‍ച്ച നടത്തി. ജസ്റ്റിന്‍ ട്രുഡോയാണ് മോദിയെ ടെലഫോണില്‍ ബന്ധപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തെന്നാണ് വിവരം. പാരീസ് ഉടമ്ബടി സംബന്ധിച്ച കാര്യങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ചാണ് ഇരുവരും പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 150-ാം വാര്‍ഷികം ആഘോഷിക്കുന്ന കനേഡിയന്‍ കോണ്‍ഫെഡറേഷന് മോദി ആശംസകളറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും വിവിധ മേഖലകളില്‍ സഹകരണം ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തെന്നാണ് വിവരം.