സാമ്പത്തിക കുറ്റകൃത്യം നടത്തുന്നവര്‍ രക്ഷപെടാതിരിക്കാന്‍ സുരക്ഷിത താവളങ്ങള്‍ ഇല്ലാതാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

214

ഹാങ്ചൗ• സാമ്ബത്തിക കുറ്റകൃത്യം നടത്തുന്നവര്‍ രക്ഷപെടാതിരിക്കാന്‍ സുരക്ഷിത താവളങ്ങള്‍ ഇല്ലാതാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ഉച്ചകോടിയില്‍. ഫലപ്രദമായ സാമ്ബത്തിക ഭരണനിര്‍വഹണത്തിനു പൂര്‍ണ സമര്‍പ്പണം വേണം. അഴിമതിക്കെതിരെയും സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കാന്‍ ഈ നിലപാട് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.മികച്ച സാമ്ബത്തിക ഭരണനിര്‍വഹണം നടത്തുന്നതിന് അഴിമതി, കള്ളപ്പണം, നികുതി വെട്ടിപ്പ് തുടങ്ങിയവയെ നേരിടേണ്ടതുണ്ട്. സാമ്ബത്തിക കുറ്റകൃത്യം നടത്തുന്നവര്‍ സുരക്ഷിത താവളങ്ങളിലേക്കു രക്ഷപെടുന്നു. ഇവരെ കണ്ടെത്തണം, പണം കടത്തുന്നവരെ നിരുപാധികം തിരികെക്കൊണ്ടുവരണം.അഴിമതിയും അവരുടെ ചെയ്തികളും മൂടിവയ്ക്കുന്ന അതീവ രഹസ്യമായ ബാങ്ക് ഇടപാടുകളും ഇവയ്ക്കു സഹായകരമായ രാജ്യാന്തര ശൃംഖലയും തകര്‍ക്കണം- മോദി കൂട്ടിച്ചേര്‍ത്തു.
വികസനത്തിനു സ്ഥിരമായ ആഗോള സാമ്ബത്തിക സംവിധാനം വേണം. ഇതു സ്ഥായിയായ, സകലവും ഉള്‍പ്പെടുന്ന വികസനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ്. ആഗോള ധന സുരക്ഷാ ശൃംഖലയെ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY