ന്യൂ ഡൽഹി ; ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നിതീഷ് കുമാറിന് അഭിനന്ദനം അറിയിച്ചത്. അഴിമതിക്കെതിരായ പോരാട്ടത്തിൽ വിജയിച്ച നിതീഷ് കുമാറിനെ അഭിനന്ദിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ നൂറുകോടി ജനങ്ങൾ അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ സത്യസന്ധതയെ പിന്തുണയ്ക്കുന്നു എന്നും അഴിമതിക്കെതിരേ പോരാടുന്ന ബിഹാറിനെയാണ് രാജ്യത്തിന് ആവശ്യമെന്നും” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.