ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു

185

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 50തില്‍ കൂടുതല്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു. സംസ്ഥാന സര്‍ക്കാരുമായും ഉദ്യോഗസ്ഥരുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും, പ്രധാനമന്ത്രി സംഭവവികാസങ്ങള്‍ നിരീക്ഷിച്ച്‌ വരികയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ ഇതിനോടകം സസ്പെന്‍ഡ് ചെയ്തിരുന്നു. ദുരന്തമുണ്ടായ ഗോരഖ്പൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കാന്‍ ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍, കേന്ദ്ര ആരോഗ്യ സെക്രട്ടറി എന്നിവര്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ നിര്‍ദ്ദേശം നല്‍കി. എന്നാല്‍, ഓക്സിജന്‍ കിട്ടാത്തതുകൊണ്ടല്ല, മസ്തിഷ്ക വീക്കം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

NO COMMENTS