ന്യൂഡല്‍ഹി: പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി.ചെങ്കോട്ടയില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് രാജ്യത്തിന്റെ ഔദ്യോഗികമായ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടക്കുന്നത്. പ്രധാനമന്ത്രി ഇപ്പോള്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. പ്രധാനമന്ത്രി പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. പുതിയ ഇന്ത്യക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വാതന്ത്ര്യദിനസന്ദേശത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രഭാഷണത്തിന് ശേഷം വിവിധ കലാപരിപാടികള്‍ നടക്കും. സ്വാതന്ത്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ളത്.