കറാച്ചി• നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചേക്കുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഗൗതം ബംബാവാലെ. ഇസ്‍ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. പാക്കിസ്ഥാന്‍ തങ്ങളുടെ രാജ്യത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതിനുശേഷം മാത്രമേ മറ്റു രാജ്യങ്ങളുടെ കാര്യത്തില്‍ ഇടപെടാവൂ. ഭീകരതയ്ക്കെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാകണം. ഭീകരവാദം പാക്കിസ്ഥാനുമാത്രമല്ല, ഇന്ത്യയ്ക്കും ലോകത്തിനൊട്ടാകെയും തലവേദനയാണെന്നും ബംബാവാലെ പറഞ്ഞു.
ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ പ്രശ്നങ്ങളില്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് പാക്കിസ്ഥാന്‍ പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ ഒന്നൊന്നര മാസമായി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. രാഷ്ട്രീയ പ്രശ്നങ്ങളാണ് തര്‍ക്കം അവസാനിക്കാത്തതിനു കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.