യുവാക്കള്‍ക്കിടയിലെ മദ്യഉപഭോഗം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

221

ഹരിദ്വാര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി യുവാക്കള്‍ക്കിടയിലെ മദ്യഉപഭോഗം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . അടുത്ത 25 വര്‍ഷത്തിനുള്ളില്‍ മദ്യമെന്ന ഭീഷണിയെ പരിശോധിക്കാനും നേരിടാനും സാധിച്ചില്ലെങ്കില്‍ സമൂഹം നശിച്ചു പോകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹരിദ്വാറില്‍ ഉമിയ സന്‍സ്ഥന്‍ എന്ന സാമൂഹ്യസംഘടനയുടെ മാ ഉമിയ ആശ്രമം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മദ്യ ഉപഭോഗത്തിനെതിരെയും പരിസ്ഥിതി സംരക്ഷണത്തിനും ശുചീകരണത്തിനും വേണ്ടി ബോധവത്കരണം നടത്തുന്നതില്‍ സംഘടനയ്ക്ക് മുഖ്യ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പെണ്‍ഭ്രൂണഹത്യ തടയുന്നതിനായി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ സര്‍ക്കാരിനൊപ്പം സന്‍സ്ഥയും സഹായിച്ചത് ഓര്‍ത്തെടുത്ത പ്രധാനമന്ത്രി സംഘടനയ്ക്ക് സമൂഹത്തിന് വേണ്ടി ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

NO COMMENTS