അഹമ്മദാബാദ് : സാധാരണക്കാര്‍ക്കുള്ള ദീപാവലി സമ്മാനമാണ് ചരക്ക് സേവന നികുതി ( ജി എസ് ടി ) പരിഷ്കരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തില്‍ അയ്യായിരം കോടിയുടെ ഹൈവേ വികസനപദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ജന്‍മസ്ഥലമായ വാഡ്നഗറിലെത്തുന്ന അദ്ദേഹം രാജ്കോട്ടിലെ വിമാനത്താവളം ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കും തുടക്കമിടും.