ഗാന്ധിനഗര്‍ : ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയ തീരുമാനം നരേന്ദ്ര മോദി ഒറ്റയ്ക്ക് എടുത്തതല്ല. അതിനു വേണ്ടി 30 രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നു നിര്‍ദേശങ്ങള്‍ തേടിയിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ബിജെപി റാലിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് ജിഎസ്ടി സംബന്ധിച്ച തീരുമാനങ്ങളില്‍ തുല്യപങ്കാണ് വഹിച്ചത്. അതു കൊണ്ട് ഈ വിഷയത്തില്‍ കോണ്‍ഗ്രസിനു നുണകള്‍ പ്രചരിപ്പിക്കാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു.