ഗുജറാത്തിന്റെ വികസന പദ്ധതികള്‍ തടസ്സപ്പെടുത്തിയത് യുപിഎ സര്‍ക്കാറെന്ന് മോദി

140

അഹമ്മദാബാദ്: താന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തു ഗുജറാത്തിന്റെ വികസന പദ്ധതികള്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ തടസ്സപ്പെടുത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഈ മാസം ഗുജറാത്തിലേക്കു മോദി നടത്തിയ മൂന്നാം സന്ദര്‍ശനത്തിലാണു കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. താന്‍ മുഖ്യമന്ത്രിയായിരിക്കെ, ശത്രുതാ മനോഭാവത്തിലാണു യുപിഎ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. വ്യാവസായിക വളര്‍ച്ചയും സംസ്ഥാനത്തിന്റെ വികസനവും അവര്‍ തടസ്സപ്പെടുത്തി. 2014ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ പ്രധാനമന്ത്രിയാക്കിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS