മോദി ലാവോസില്‍; ഇന്ത്യയും ജപ്പാനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും

245

വിയന്തിയന്‍ (ലാവോസ് )• ഇന്ന് ആരംഭിക്കുന്ന ആസിയാന്‍-ഇന്ത്യ, കിഴക്കന്‍ ഏഷ്യ ഉച്ചകോടി എന്നിവയില്‍ സംബന്ധിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലാവോസിന്റെ തലസ്ഥാനത്ത് ഇന്നലെ എത്തി. ദക്ഷിണ പൂര്‍വ ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങളുമായി വ്യാപാര, സുരക്ഷാ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ മോദി ഇവിടെ രണ്ടു ദിവസം തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുമെന്നു വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
പ്രാരംഭമായി മോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയുമായി ഇന്നലെ ചര്‍ച്ച നടത്തി. ഇന്ത്യയും ജപ്പാനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ സഹകരിക്കാനും തീരുമാനിച്ചു. ഇരു രാജ്യങ്ങളും വ്യാപാരവും നിക്ഷേപവും മെച്ചപ്പെടുത്തുകയും ആണവരംഗത്തു സഹകരണം ഉറപ്പു വരുത്തുകയും ചെയ്യും.നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ സംസാരിച്ച മോദി ബംഗ്ലദേശില്‍ ഈയിടെ ഭീകരാക്രമണത്തില്‍ ജപ്പാന്‍കാരും കൊല്ലപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തി. തുടര്‍ന്നു സംസാരിച്ച ഷിന്‍സോ അബേ, ജപ്പാന്‍ ഭീകരതയ്ക്കു മുന്‍പില്‍ മുട്ടുമടക്കുന്ന പ്രശ്നമില്ലെന്നു പ്രഖ്യാപിക്കുകയും ഇന്ത്യയുമായി ചേര്‍ന്നു ഭീകരവിരുദ്ധപോരാട്ടം ശക്തിപ്പെടുത്താന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തതായി വികാസ് സ്വരൂപ് വെളിപ്പെടുത്തി.

NO COMMENTS

LEAVE A REPLY