കള്ളപ്പണത്തിനെതിരായുള്ള പോരാട്ടം വിജയിച്ചെന്ന് പ്രധാനമന്ത്രി

257

ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കല്‍ വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നോട്ട് അസാധുവാക്കല്‍ ജനം ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്റെ സര്‍ക്കാരിന്റെ പോരാട്ടം വിജയം കണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ തലകുനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

NO COMMENTS